കോഴിക്കോട് കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ചികിത്സ പിഴവ് സമ്മതിച്ചു ഡോക്ടർ.

 

കോഴിക്കോട് :കോഴിക്കോട് കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ചികിത്സ പിഴവ് സമ്മതിച്ചു ഡോക്ടർ. ഇടത് കാലിൽ ശസ്ത്രക്രിയ നടത്താൻ ആണ് മുന്നൊരുക്കം നടത്തിയതെന്ന് ഡോക്ടർ പറയുന്ന ദൃശ്യങ്ങൾ പുറത്ത്. രോഗിയുടെ ബന്ധുക്കൾ ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിലാണ് സംഭവം പുറത്തുവന്നത്. ഡോക്ടറുടെ പിഴവ് മറയ്ക്കുന്നതിനായി ചികിത്സ രേഖകൾ ആശുപത്രി മാനേജ്‌മന്റ് തിരുത്തിയതായി കുടുംബം പരാതി ആരോപിക്കുന്നുണ്ട്. ചികിത്സയിൽ അശ്രദ്ധ കാണിച്ചതിന് 336 ആം വകുപ്പ് പ്രകാരമാണ് ഡോക്ടർക്കുമേൽ കുറ്റം ചുമത്തിയിരിക്കുന്നത്. വാതിലിനുള്ളിൽ കാൽ കുടുങ്ങി ഞരമ്പിന് തകരാർ സംഭവിച്ചതിനെ തുടർന്നാണ് സജ്‌ന ആശുപത്രിയിൽ ചികിത്സ തേടിയത്. ശസ്ത്രക്രിയക്കായി രോമം നീക്കിയ ഇടതുകാലിന് പകരം രോമം കളയാത്ത വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മയക്കം വിട്ടപ്പോഴാണ് ഇടതു കാലിന് പകരം വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് തിരിച്ചറിയുന്നത്.