അനധികൃതമായി മദ്യം നിർമിച്ച പ്രവാസികൾ പിടിയിൽ

മനാമ: ബഹ്‌റൈനിൽ താമസ സ്ഥലത്ത് അനധികൃതമായി മദ്യം നിർമിച്ച പ്രവാസികൾ പിടിയിൽ. നാല് ഏഷ്യൻ പൗരന്മാരാണ് പിടിയിലായതെന്ന് ബഹ്റൈൻ അധിക‍ൃതർ വ്യക്തമാക്കി. ഇവർ വ്യാജ മദ്യം നിർമിച്ച സ്ഥലത്തുനിന്ന് മദ്യം നിർമിക്കാൻ ഉപയോഗിച്ച സാമഗ്രികൾ പോലീസ് കണ്ടെത്തി. ബഹ്റൈനിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. അതിനായി പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. സംശയാസ്പദമായ വിധത്തിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ 995 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.