ഭക്ഷണത്തിൽ കൃത്രിമ കളർ ചേർക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കാമെന്ന് പഠനം. Cornell, Binghamton യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷത്തിലാണ് ഇത് കണ്ടെത്തിയത്. പുതിയ ഗവേഷണമനുസരിച്ച് ലോഹ ഓക്സൈഡ് നാനോപാർട്ടിക്കിളുകൾ ഫുഡ് കളറിംഗനും കേക്ക് നിർമാണത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ കുടലിന്റെ ഭാഗങ്ങളെ ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഭക്ഷണത്തിൽ ചേർക്കുന്ന കൃത്രിമനിറങ്ങൾ പലപ്പോഴും ശരീരത്തിൽ അലർജി ഉണ്ടാക്കും. ഇത് ചിലപ്പോൾ ഗുരുതരമായേക്കാം. അസ്വസ്ഥത, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പെരുമാറ്റ പ്രശ്നങ്ങൾ ആസ്മ, അർബുദ കോശങ്ങളുടെ വളർച്ച എന്നിവയ്ക്കും കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണത്തിന്റെ ഉപയോഗം കാരണമാകും.