ദുബായ്: ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാനക്കമ്പനിയായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ പോകുന്ന ഇന്ത്യയിലേക്ക്, വരുന്ന 10 വര്‍ഷത്തേക്ക് യാത്രക്കാരുടെ തിരക്ക് കൂടുമെന്ന് എമിറേറ്റ്സ് വൈസ് പ്രസിഡന്റ് അറിയിച്ചു. ദുബായില്‍നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കായി ആഴ്ചയില്‍ 334 വിമാന സര്‍വീസുകളാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് നടത്തിവരുന്നത്.