തിരുവനന്തപുരം :കിടപ്പുരോഗികള്‍ക്ക് ഭക്ഷണം മുടങ്ങാതിരിക്കാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കിടപ്പുരോഗികള്‍ക്ക് സൗജന്യറേഷന്‍ വീട്ടിലെത്തിക്കാന്‍ ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ ഒപ്പം പദ്ധതി തൃശ്ശൂരില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനംചെയ്യും. തൃശ്ശൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പദ്ധതി. സേവനം ലഭ്യമാകുന്ന ഗുണഭോക്താക്കള്‍ ഒപ്പിട്ട രസീത് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുന്ന രീതിയിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം.