അനീമിയ മുക്ത കേരളത്തിന് ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

3d rendered illustration of many blood cells

അനീമിയ മുക്ത കേരളത്തിന് ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്. ഈ ലക്ഷ്യം കൈവരിക്കാന്‍ ‘വിവ വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് എന്ന മുദ്രാവാക്യവുമായി ‘വിവ കേരളം’ കാമ്പയിനിലൂടെ 15 മുതല്‍ 59 വയസുവരെയുള്ള സ്ത്രീകളില്‍ അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതല, ജില്ലാതല സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ പരിശീലനം അന്തിമഘട്ടത്തിലാണ്. മറ്റ് ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജില്ലാതലത്തില്‍ കളക്ടര്‍മാര്‍ ശക്തമായ നേതൃത്വം ഏറ്റെടുക്കേണ്ടതാണ്. ജില്ലാതലത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ആസൂത്രണം ചെയ്യേണ്ടതാണെന്നും ആരോഗ്യ വകുപ്പുമന്ത്രി വ്യക്തമാക്കി.