ദുബായ്: ദുബൈയിലെ അല്‍ മിന്‍ഹാദ് ഏരിയയും പരിസര പ്രദേശങ്ങളും ഇനി ഹിന്ദ് സിറ്റിയെന്ന് അറിയപ്പെടും. മേഖലയെ പുനര്‍നാമകരണം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. നാല് സോണുകളും എമിറേറ്റ്സ് റോഡ്, ദുബൈ – അല്‍ഐന്‍ റോഡ്, ജബല്‍ അലി – ലെഹ്ബാബ് റോഡ് എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളും ഉള്‍പ്പെടുന്നതാണ് ഹിന്ദ് സിറ്റി.