ദോഹ: ഖത്തറില്‍ ലഹരി മാഫിയയുടെ ചതിയില്‍പ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി ഷമീറിന്റെ ജയില്‍ മോചനത്തിനായി സുമനസുകളുടെ സഹായം തേടി കുടുംബം. രോഗിയായ ഉമ്മയുടെ ചികിത്സയും കുടുംബത്തിന്റെ ബാധ്യതകളും തീര്‍ക്കാനാണ് ഷബീര്‍ ഖത്തറിലേക്ക് പോയത്. മോചനത്തിനായി ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കുമടക്കം അപേക്ഷ നല്കി കാത്തിരിക്കുകയാണ് ഷമീറിന്റെ ഭാര്യ ജാസ്മിനും മക്കളും.