എറണാകുളം:എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നേത്ര രോഗ വിഭാഗത്തില്‍ ഇനിമുതല്‍ റെറ്റിനല്‍ ലേസര്‍ മെഷീന് കൊണ്ടുള്ള ന്യൂതന ചികിത്സാ സൗകര്യവും. പ്രമേഹ രോഗികളില്‍ കണ്ടു വരുന്ന ഡയബറ്റിക് റെറ്റിനോപതി എന്ന രോഗത്തിനു ഫലപ്രദമായ ചികിത്സ നല്‍കുന്നതിനും, റെറ്റിനല്‍ രോഗികള്‍ക്ക് ലേസര്‍ ചികിത്സ നടത്തുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താം. നിലവില്‍ വളരെയധികം ചെലവേറിയ ഈ ചികിത്സാ രീതി സാധാരണക്കാരായ രോഗികള്‍ക്ക് ഇനിമുതല്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാകുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍ അറിയിച്ചു.