കൊല്ലം: കൊല്ലത്തു പഞ്ഞിമിട്ടായില് കാന്‍സറിന് കാരണമാകുന്ന റോഡമിന്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിട്ടായി ഉണ്ടാക്കുന്ന കരുനാഗപ്പള്ളിയിലെ കെട്ടിടം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. മിട്ടായി നിര്‍മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വില്പനക്കായി തയ്യാറാക്കിയിരുന്ന കവര്‍ മിട്ടായികള്‍ പിടിച്ചെടുത്തതായും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.