സംസ്ഥാനത്തു വീണ്ടും മാസ്ക് നിർബന്ധമാക്കി ആരോഗ്യവകുപ്പ്

 

തിരുവനന്തപുരം : ഒരിടവേളയ്ക്കുശേഷം സംസ്‌ഥാനത്തു വീണ്ടും മാസ്ക് നിർബന്ധമാക്കി ആരോഗ്യവകുപ്പ് . കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് സംസ്ഥാനത്തു ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
മാസ്കിനു പുറമെ സാനിടൈസ്റും നിർബന്ധമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങൾ, ആളുകൾ കൂടുന്നിടം, ജോലിസ്ഥലങ്ങൾ,വാഹനങ്ങൾ എന്നിവിടങ്ങളിലാണ് മാസ്ക് നിർബന്ധമാക്കിയത്. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം പാലിക്കണം. നിലവിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലായെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.