അബുദാബി: യുഎഇയില്‍ പ്രതിദിനം ഓവര്‍ടൈം ജോലി ചെയ്യുന്നതിനുള്ള പരമാവധി സമയം രണ്ട് മണിക്കൂറാക്കിയതായി യുഎഇ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം. തൊഴിലുടമകള്‍ക്ക് ജീവനക്കാരോട് ഓവര്‍ ടൈം ജോലി ചെയ്യാന്‍ അവകാശപ്പെടാമെങ്കിലും മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ചിരിക്കണം. ആകെ ജോലിയുടെ സമയം മൂന്നാഴ്ചയില്‍ 144 മണിക്കൂറില്‍ കൂടുതലാകാന്‍ പാടുള്ളതല്ല എന്ന് മന്ത്രാലയത്തിന്റെ നിബന്ധനകളില്‍ പറയുന്നു. രാജ്യത്ത് തൊഴില്‍ നഷ്ടമായാലും മൂന്ന് മാസത്തെ ശമ്പളം നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ഈ വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വന്നിരുന്നു. സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നവര്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യും.