കോയമ്പത്തൂർ: മുലപ്പാല്‍ ബാങ്കിലേക്ക് 105 ലിറ്റര്‍ മുലപ്പാല്‍ സംഭവാനചെയ്ത് കോയമ്പത്തൂര്‍ സ്വദേശിനി ശ്രീവിദ്യ. മുലപ്പാല്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ വിഷമിക്കുന്നത് ഒഴിവാക്കാന്‍ സേവനപ്രവൃത്തിയെന്ന നിലയിലാണ് ശ്രീവിദ്യയുടെ നടപടി. ദിവസവും കുഞ്ഞിന് പാല്‍ കൊടുത്തുകഴിഞ്ഞാല്‍ ശ്രീവിദ്യ ശേഷിക്കുന്ന പാല്‍ പ്രത്യേകം തയ്യാറാക്കിയ ബാഗില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും, സന്നദ്ധസംഘടനയുടെ വൊളന്റിയര്‍മാര്‍ ഇത് സര്‍ക്കാര്‍ ആശുപത്രികളിലെ മുലപ്പാല്‍ ബാങ്കിലേക്ക് മാറ്റുന്നതുമാണ് രീതി. മുലപ്പാല്‍ കിട്ടാത്ത നവജാതശിശുക്കള്‍ക്കുവേണ്ടിയാണ് മുലപ്പാല്‍ ബാങ്കിലെ പാല്‍ ഉപയോഗിച്ചുപോരുന്നത്.