സൗദിയിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത് 1,7,000 ലധികം പേർ

റിയാദ്: സൗദിയിൽ നിയമലംഘനത്തിന്റെ പേരിൽ ഒരു മാസത്തിനിടെ പിടിയിലായത് ഒരു ലക്ഷത്തി എഴുപതിനായിരത്തിലധികം പേർ. താമസ ചട്ടങ്ങൾ ലംഘിച്ചവർ, തൊഴിൽ നിയമങ്ങൾ പാലിക്കാത്തവർ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവർ എന്നിവരാണ് പിടിയിലായത്. കൂടാതെ ഇഖാമയില്ലാത്തവരും, കാലാവധി കഴിഞ്ഞ ഇഖാമയുള്ളവരും പിടിയിലായവരിലുണ്ട്. സ്പോണ്സർക്ക് കീഴിലല്ലാതെ ജോലി ചെയ്യുക, പ്രൊഫഷൻ മാറി ജോലി ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് നിരവധി വിദേശികളും പിടിക്കപ്പെട്ടു. കുറ്റക്കാർക്കെതിരെ തടവും, പിഴയും നാടുകടത്തലുമുൾപ്പെടെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.