എടപ്പാൾ : പകർച്ചവ്യാധികളുടെ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് വെൽ നെസ് സെന്ററുകളാക്കി മാറ്റാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. സര്‍ക്കാര്‍ നിയമിച്ച സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോഗ്യ ഉപകേന്ദ്രങ്ങളുടെ നവീകരണത്തിന് എന്‍.എച്ച്.എം. ഫണ്ടും 15-ാം ധനകാര്യ കമ്മിഷന്‍ ഗ്രാന്റും വിനിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.