സംസ്ഥാനത്ത് രണ്ട് ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ നാളെമുതല്‍ രണ്ട് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് മഴയ്ക്കുള്ള മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴലഭിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

    തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെകഴിഞ്ഞ് അഞ്ച് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുള്ള ഈര്‍പ്പം കൂടിയ കാറ്റാണ് മഴയ്ക്ക് കാരണം.