തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങളുടെ കാലാവധി രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് നല്‍കി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കോവിഡ് 19 ന്റെ കാലയളവില്‍ പരിമിതമായി മാത്രം സര്‍വീസ് നടത്താന്‍ കഴിഞ്ഞിരുന്ന ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 15 വര്‍ഷത്തില്‍ നിന്നും 17 വര്‍ഷമായി നീട്ടി നല്‍കിയത്.
ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും വലിയ ആശ്വാസമാകുന്ന നടപടിയായാണ് സര്‍ക്കാര്‍ തീരുമാനം വിലയിരുത്തുന്നത്. ബസ് പണിമുടക്കുകള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതും ശ്രദ്ധേയമാണ്.