ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്ക് എതിരെ സംയുക്ത ട്രെയ്ഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് പുരോഗമിക്കുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിഷേധക്കാര്‍ പൊതുഗതാഗതം തടസ്സപ്പെടുത്തി. ബംഗാളില്‍ സമരക്കാര്‍ റെയില്‍വേ ട്രാക്ക് ഉപരോധിച്ചു.
അതേസമയം, ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ പോലുള്ള മഹാനഗരങ്ങളെ പണിമുടക്ക് ബാധിച്ചില്ല. കര്‍ണാടക, തെലുങ്കാന പോലുള്ള ചില സംസ്ഥാനങ്ങളിലും പൊതു-സ്വകാര്യ ഗതാഗതം തടസ്സങ്ങളില്ലാതെ പൂരോഗമിക്കുന്നു.
കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ പ്രതിഷേധക്കാര്‍ പൊതുഗതാഗതം തടസ്സപ്പെടുത്തു. കാസര്‍കോട് പ്രതിഷേധക്കാര്‍ ദേശിയ പാത ഉപരോധിച്ചു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.