ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്ക് കിഴക്കൻ ബംഗാൾ ഉള്‍ക്കടലില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടത്. തീവ്ര ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേർന്നു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിൽ മഴ പെയ്യാനിടയുണ്ട്. ഇന്ന് ഒരു ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല.
ഡിസംബർ 5 ഉം 6 ഉം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍;
ഡിസംബര്‍ 05: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.
ഡിസംബര്‍ 06: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.
‘ജവാദ് ‘ എന്ന പേരിലാണ് പുതിയ ചുഴലിക്കാറ്റ് അറിയപെടുക. ചുഴലിക്കാറ്റ് നിലവിൽ കേരളത്തിൽ ഭീഷണിയില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.