സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. അറബിക്കടലില്‍ ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. റെഡ് അലര്‍ട്ടിന് സമാനമായ മുന്നോരുക്കള്‍ സ്വീകരിക്കാനാണ് നിർദേശം. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് എന്നീ ജില്ലകളിൽ ഇന്ന് (നവംബർ 15) ഓറഞ്ച് , അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി ഇന്നും നാളെയും യെല്ലോ, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍;
നവംബര്‍ 15: എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍;
നവംബര്‍ 15: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം വയനാട്.
നവംബര്‍ 16: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
നവംബർ 17-ാം തിയതി മധ്യ കിഴക്കൻ അറബികടലിൽ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾകടലിൽ നിലവിലുള്ള ന്യൂനമര്‍ദം നവംബർ 17 ന് തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും തുടർന്ന് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 18ന് ആന്ധ്രാ തീരത്ത് പ്രവേശിക്കും.