വാഹനത്തിന്റെ രെജിസ്ട്രേഷൻ ബുക്കിലെ തെറ്റിന് ആരായിരിക്കും ഉത്തരവാദി?

മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989, 39-44 പ്രകാരം രജിസ്ട്രേഷന് വേണ്ടി RTA അധികാരികൾക്ക് പുതിയ വാഹനം കൈമാറുമ്പോൾ രേഖകളിൽ വാഹനത്തിന്റെ കൃത്യമായ എൻജിൻ നമ്പർ, ചേസിസ് നമ്പർ, വാഹനം നിർമ്മിക്കപ്പെട്ട വർഷവും മാസവും മുതലായ കാര്യങ്ങൾ വാഹന ഡീലർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ഇത്തരം വിവരങ്ങളെ ആസ്പദമാക്കിയാണ് മോട്ടോർ അധികാരികൾ വാഹനത്തിന്റെ രജിസ്ട്രേഷൻ നടത്തുന്നത്. തെറ്റായ വിവരങ്ങൾ നൽകുന്നത് മോട്ടോർ വാഹന നിയമം പ്രകാരം കുറ്റകരമാണ്. അത്തരം തെറ്റായ വിവരങ്ങൾ നൽകിയ വാഹന ഡീലറുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദാക്കുവാനുള്ള അധികാരം മോട്ടോർ വാഹന വകുപ്പിനുണ്ട്.

വാഹന ഉടമയ്ക്ക് ഉണ്ടായേക്കാവുന്ന പരാതി വാഹന രെജിസ്ട്രേഷൻ നടന്ന RTA ക്ക് രേഖാമൂലം കൈമാറേണ്ടതാണ്. പുതിയ വാഹനം വാങ്ങിയ സന്തോഷത്തിൽ രേഖകൾ എല്ലാം ശരിയാണോ എന്ന് പരിശോധിക്കുവാൻ മറക്കരുത്.