പഴയകാല നടി ശാരി സിനിമയില്‍ തിരിച്ചുവരുന്നു

‘വിഡ്ഢികളുടെ മാഷ്’ എന്ന പുതിയ ചിത്രത്തിലൂടെ പഴയകാല നടി ശാരി വീണ്ടും മലയാള സിനിമയില്‍ സജ്ജീവമാകാനൊരുങ്ങുന്നു. നവാഗതനായ അനീഷ് വി.എ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാരിക്ക് പുറമെ ദിലീഷ് മോഹന്‍, അഞ്ജലി നായര്‍, മണിയന്‍പിള്ള രാജു, അനീഷ് ഗോപാല്‍ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

നര്‍മ്മവും ആക്ഷേപഹാസ്യവും മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബിജിബാല്‍ ആണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ കെ.എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.