റിയാദ്: സൗദിയില്‍ ഇഖാമ ലവി തവണകളായി അടയക്കുന്നതിനുള്ള സംവിധാനം നിലവില്‍വന്നു. പുതിയ രീതി അനുസരിച്ച് സൗദിയിലെ താമസ രേഖകള്‍ മൂന്ന് മാസത്തേക്കോ ആറ് മാസത്തേയ്‌ക്കോ പുതുക്കാം.
ആഭ്യന്തര മന്ത്രാലയത്തിന് കഴിലിലുള്ള അബ്ഷീറില്‍ ഇതിനുള്ള ലിങ്ക് ലഭ്യമാണ്. തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിനുള്ള അനുമതിപത്രം അടക്കമുള്ള സേവനങ്ങളും അബ്ഷീറില്‍ ഒരുക്കിയിട്ടുണ്ട്.
ഇവയ്ക്ക് പുറമെ 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോര്‍ട്ട് അപ്‌ഡേഷന്‍, ഇലക്‌ട്രോണിക് ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവിങ് സ്‌കൂളുകളിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍, ഹജ്ജ് ഉംറ പെര്‍മിറ്റുകളുടെ വിവരങ്ങളും അബ്ഷീറില്‍ ഒരുക്കിയിട്ടുണ്ട്.