ഒക്ടോബര്‍ 25 മുതല്‍ നിബന്ധനകളോടെ സിനിമ തിയേറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും പ്രവർത്തനം ആരംഭിക്കും

ഒക്ടോബര്‍ 25 മുതല്‍ നിബന്ധനകളോടെ സിനിമാ തിയേറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും തുറക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം ആണ് തീരുമാനം എടുത്തത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിൽ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കായിരിക്കും ഇവിടങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദം നൽകുകയുള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച തൊഴിലാളികളെ മാത്രമേ ഉൾപ്പെടുത്തുകയുള്ളു.