പത്തനംതിട്ട ജില്ലയിലെ പമ്പ ഡാം തുറന്നു. പമ്പാ ത്രിവേണിയിലേക്ക് ആറ് മണിക്കൂറുകൾക്കുള്ളിൽ ജലമെത്തും. ജില്ലയിലെ നാല് ഡാമുകളും തുറന്നതോടെ പമ്പാ നദിയിലെ ജലനിരപ്പ് 30 സെ.മി ആയി ഉയരും. ജില്ലയില്‍ മഴയ്ക്ക് കുറവുണ്ടായാൽ ഡാമുകളിൽ നിന്നും ജലമൊഴുക്കുന്നത് തുടരും. ജില്ലയിലെ 141 ക്യാമ്പുകളിലായി 1763 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. അപ്പര്‍ കുട്ടനാട്ടിലെ പലയിടങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്.
ഇടമലയാർ ഡാം തുറന്നതോടെ പെരിയാറിന്‍റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. എറണാകുള ജില്ലയിൽ പ്രത്യേക മുൻകരുതലുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ദുരന്ത നിവാരണ സേനയും പൊലീസിന്‍റെ നേതൃത്വത്തിലുള്ള എമർജൻസി റെസ്പോൺസ് ടീമും തയ്യാറായിട്ടുണ്ട്. കുട്ടമ്പുഴ, കവളങ്ങാട്, കീരംപാറ പഞ്ചായത്തുകളിലും മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് പ്രത്യേക ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. കോതമംഗലം, ആലുവ, പറവൂർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാധ്യതാ പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകളും തയ്യാറാക്കിയിട്ടുണ്ട്.