ഗാന്ധിജയന്തി ദിനാശംസകൾ

സത്യം വെറുമൊരു വാക്കല്ല, ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം- മഹാത്മാഗാന്ധി

ഈ ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധി ലോകത്തിന് വെളിച്ചമായി പകർന്ന ചില മഹത് വചനങ്ങൾ ഓർക്കാം.

  • ലോകത്തിൽ യഥാർത്ഥ സമാധാനം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കുട്ടികളിൽ നിന്ന് ആരംഭിക്കുക.
  • ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം.
  • നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.
  • ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ.
  • ആദ്യം നിങ്ങളെ അവർ അവഗണിക്കും, പിന്നെ പരിഹസിക്കും,പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം.
  • ദുർബലർക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ്.
  • ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോൽവിയാണ്. എന്തന്നാൽ അത് വെറും നൈമിഷികം മാത്രം.
  • കഠിനമായ ദാരിദ്യത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യകഷപ്പെടനാവൂ.
  • ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്.
  • സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.
  • ദുർബലർക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ്.
  • പ്രാർഥനാനിരതനായ ഒരു മനുഷ്യൻ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലർത്തും.
  • കോപം അഗ്നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.
  • സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം
  • പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക.
  • കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോകും.
  • ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഭാവി.
  • സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവരുടെ സേവനത്തിൽ സ്വയം നഷ്ടപ്പെടുക എന്നതാണ്.
  • എന്റെ ശരീരത്തെ നിങ്ങൾക്ക് തടവിലാക്കാം മനസ്സിനെ ചങ്ങലയ്ക്കിടനാവില്ല.
  • ഞാൻ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി.
  • പ്രാർഥനാനിരതനായ ഒരു മനുഷ്യൻ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലർത്തും.
  • നിർമലമായ സ്നേഹത്താൽ നേടാനാവാത്തതായി ഒന്നുമില്ല.
  • സത്യം ആണ് എന്റ ദൈവം .ഞാൻ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഞാൻ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.