പരീക്ഷകൾ മാറ്റി

അതി ശക്തമായ മഴയെത്തുടർന്ന് മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഈ മാസം 20, 22 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി ടെക്, ബി ആർക്, ബി എച് എം സി ടി, ബി ഡെസ് പരീക്ഷകൾ മാറ്റിവെച്ചതായും അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.

മധ്യകേരളത്തിലുണ്ടായ ശക്തമായ മഴയുടെ സാഹചര്യത്തിൽ ഒക്ടോബർ 21, 23 ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ ഒക്ടോബർ 30-ന് നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമുണ്ടാകില്ല.