ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേയ്ക്ക്. ഈ മാസം അവസാനം മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തില്‍ കയറിയതിനുശേഷം ആദ്യകൂടിക്കാഴ്ചയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നത്.
സെപ്റ്റംബര്‍ 22ന് ആരംഭിക്കുന്ന സന്ദര്‍ശനം സെപ്റ്റംബര്‍ 27 വരെ നീളും. അഫ്ഗാനില്‍ അമേരിക്കന്‍ പിന്‍മാറ്റത്തിന് പിന്നാലെ താലിബാന്‍ ഭരണം പിടിച്ചതും നിലവിലെ സാഹചര്യങ്ങളും ഇരുരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകും. എന്നാല്‍ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.