സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഇന്ന് മുതൽ

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഇന്ന് മുതൽ ആരംഭിക്കും. കോവിഡ് സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുന്നത്. ഓരോ പരീക്ഷകൾ തമ്മിലും അഞ്ച് ദിവസം വരെ ഇടവേള അനുവദിച്ചിട്ടുണ്ട്. പ്ലസ് വൺ പരീക്ഷകൾ ഒക്ടോബർ 18 നും വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ പരീക്ഷകൾ ഒക്ടോബര്‍ 13 നും അവസാനിക്കും.

മാർഗ്ഗനിർദേശങ്ങൾ;

  • ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കുകയുള്ളു.
  • വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമല്ല.
  • പ്രവേശന കവാടത്തിൽ തന്നെ സാനിറ്റൈസർ നൽകാനും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനമുണ്ടാകും.
  • സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾ സാമൂഹിക അകലം പാലിക്കണം.
  • മാസ്ക് നിര്‍ബന്ധമായും ധരിക്കണം.
  • ശരീരോഷ്മാവ് കൂടുതലുള്ളതും ക്വാറന്റൈനിൽ ഉള്ളതുമായ വിദ്യാർഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറിയിലായിരിക്കും പരീക്ഷ.
  • ക്ലാസ്മുറികളിൽ പേന, കാൽക്കുലേറ്റർ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല.