ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ കിലോയ്ക്ക് 30 രൂപ വര്‍ധിച്ചേക്കുമെന്നാണ് സൂചന.
കനത്ത മഴയിലെ കൃഷിനാശവും വിളവെടുപ്പ് വൈകുന്നതും വിലകയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ചില്ലറ വില്‍പ്പനക്കാര്‍ കടുത്ത ആശങ്കയിലാണ്. എന്നാല്‍ വില നിയന്ത്രണത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചതായാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.