ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം

    കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം. ഒരു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്.

    റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് പരിശോധന ശക്തമാക്കി. മാവോയിസ്റ്റുകളുടെ കൈവശം ആധുനിക ആയുധങ്ങളുണ്ടെന്നാണ് സൂചന.