സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ അടുത്ത മൂന്ന് മണിക്കൂറിൽ മറ്റ് ജില്ലകളേക്കാള്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. 40 കിലോ മീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
എല്ലാ ജില്ലകളിലും വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയങ്ങളില്‍ ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.