ന്യൂഡല്‍ഹി: ആഗോള ഇന്നവേഷന്‍ സൂചികയില്‍ കുതിച്ച് ഇന്ത്യ. റാങ്കിങില്‍ 46-ാം സ്ഥാനമാണ് രാജ്യം സ്വന്തമാക്കിയത്. 2015ല്‍ ഇന്ത്യയുടെ സ്ഥാനം 81 ആയിരുന്നു.
സര്‍ക്കാര്‍ നയങ്ങള്‍, വിവിധ മേഖലകളിലുണ്ടായ സാമ്പത്തിക മുന്നേറ്റം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനുള്ള സാഹചര്യം തുടങ്ങി നിരവധി മേഖലകള്‍ രാജ്യത്തിന് ഗുണകരമായതായാണ് റിപ്പോര്‍ട്ട്. 132 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, അമേരിക്ക, ബ്രിട്ടണ്‍, കൊറിയ എന്നി രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ചൈന, ഫിലിപ്പിന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും ആദ്യ 50ല്‍ ഇടം നേടിയിട്ടുണ്ട്.