പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്‌സാഹന സമ്മാനത്തിന് അപേക്ഷിക്കാം

പട്ടികജാതി വിദ്യാർത്ഥികൾക്ക് പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്‌സാഹന സമ്മാനത്തിനായി അപേക്ഷിക്കാം. പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കാണ് സമ്മാനം. 2020-21 അക്കാഡമിക് വർഷം പത്താംക്ലാസ് മുതൽ മുകളിലേക്കുള്ള പ്രൊഫഷണൽ കോഴ്‌സ് ഉൾപ്പെടെ എല്ലാ അംഗീകൃത കോഴ്‌സുകളിലും അവസാന വർഷ പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പട്ടികജാതിവിഭാഗം വിദ്യാർത്ഥികൾക്ക് http://www.egrantz.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കാം.

ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതം അപേക്ഷിക്കണം. അപേക്ഷകർ കേരളത്തിനുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചവരാകണം. കൂടുതൽ വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും.