രാജ്യത്താകെ കൊവിഡ് ചികിത്സയിലുള്ളത് മൂന്ന് ലക്ഷത്തിന് താഴെ രോഗികൾ. കഴിഞ്ഞ ആറ് മാസത്തെ എറ്റവും കുറഞ്ഞ കണക്കാണിത്. സംസ്ഥാനത്ത് ഇതുവരെ 3,36,97,581 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3,29,58,002 പേർ ഇതുവരെ രോഗമുക്തി നേടി. 4,47,373 മരണങ്ങൾ രാജ്യമൊട്ടാകെ ഇതുവരെ റിപ്പോർട്ട് ചെയ്തു. 2,92,206 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. ഇതിൽ അൻപത്തിനാല് ശതമാനം രോഗികളും കേരളത്തിലാണ്.
കേരളത്തില്‍ ഇന്നലെ 11,699 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1,57,733 കേസുകളാണ് സംസ്ഥാനത്തുള്ളത്, ഇതിൽ 12.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളതെന്നാണ് കേരള ആരോഗ്യവകുപ്പിൻ്റെ കണക്ക്. കേരളത്തിൽ ഇതുവരെ 46,41,587 പേർക്ക് രോഗം സ്ഥിരീകരിച്ചു. 44,59,193 പേർ രോഗമുക്തരായി. 24,661 മരണം റിപ്പോർട്ട് ചെയ്തു.