കോവിഡില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ദൗത്യം കേരളം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്; വീണ ജോർജ്

കേരളത്തിൽ കോവിഡ് പ്രതിരോധത്തിൽ വീഴ്ച ഒന്നും വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് രോഗ തീവ്രതയും രോഗബാധിതരുടെ എണ്ണവും കുറവാണെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കോവിഡില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ദൗത്യം കേരളം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് അടിസ്ഥാനത്തിൽ കോവിഡ് വാക്സിനേഷൻ നൽകുമെന്നും ഇതിനായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായും മന്ത്രി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

ആറ്റിങ്ങലിലെ മത്സ്യതൊഴിലാളിക്ക് നേരെയുള്ള ആക്രമണത്തിൽ ആരോഗ്യമന്ത്രി വ്യക്തമായ മറുപടി നിൽകിയില്ലെന്ന് സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും കോവിഡിനെ നിയന്ത്രിച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് നിയന്ത്രണമെന്നും മത്സ്യത്തൊഴിലാളികളുടെ ആരോഗ്യത്തിന് സർക്കാർ പ്രത്യേക പരിരക്ഷ നൽകുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ വാക്സിനേഷൻ ഡ്രൈവ് നടത്തുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു. അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ വിൽപനയാകാമെന്ന് ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.