രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധന. 25 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത്. കഴിഞ്ഞ മാസം ആദ്യവും ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 25 രൂപ 50 പൈസ കൂട്ടിയിരുന്നു. ഇതോടെ സിലിണ്ടറിന്‍റെ വില 866 രൂപ 50 പൈസയായി. 2 മാസം കൊണ്ട് 50 രൂപയുടെ വർധനയാണ് ഗാർഹിക സിലിണ്ടറിൽ ചുമത്തിയിരിക്കുന്നത്. വാണിജ്യ സിലിണ്ടറിന്റെ വിലയിൽ കുറവ് വന്നിട്ടുണ്ട്. നാലു രൂപയാണ് കുറച്ചത്. ഇതുപ്രകാരം വാണിജ്യ സിലിണ്ടറിന്‍റെ വില 1619 രൂപയായി.