പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യാർത്ഥമുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. അതേസമയം, ഗാർഹിഗാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 1,620 ആണ് പുതുക്കിയ വില. 303 രൂപയാണ് ഈ വർഷം വാണിജ്യ സിലിണ്ടറിന്റെ വിലകൂട്ടിയത്.