ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി ഒഴിയുന്നതിന്റെ സൂചനകള്‍നല്‍കി ഡല്‍ഹിയില്‍ സെപ്റ്റംബര്‍ മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. ഒരുസമയം പരമാവധി 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സ്കൂളുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കും.
സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാനദണ്ഡം ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജുമെന്റ് അഥോറിറ്റി പുറത്തുവിട്ടു. ക്ലാസ്മുറികളുടെ ശേഷി അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടൈടേബിള് സ്വന്തമാക്കണം. കോവിഡ് ബാധ രൂക്ഷമായ കണ്ടെയ്ന്മെന്റ് സോണുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകര്‍ക്കും സ്കൂളുകളിലും കോളേജിലും പ്രവേശനം അനുവദിക്കില്ല.