ലോകത്തിൽ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വേസ്റ്റ് റീസൈക്ലിങ് പദ്ധതിക്ക് കൂടിയാണ് ടോക്കിയോ ഒളിമ്പിക്സ് വേദിയായിരിക്കുന്നത്. ഇലക്ട്രോണിക്സ് വെസ്റ്റുകളിൽ നിന്നാണ് ഒളിമ്പിക്സ് മെഡലുകൾ ജപ്പാൻ നിർമിച്ചിരിക്കുന്നത്. 80 ടണ്ണോളം വരുന്ന ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് ശേഖരിച്ച ലോഹങ്ങൾ കൊണ്ടാണ് മെഡൽ നിർമാണം പൂർത്തിയാക്കിയത്.
ഉപയോഗ ശൂന്യമായ സ്മാർട്ട് ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നാണ് അയ്യായിരത്തോളം വെങ്കല മെഡലുകളും വെള്ളി മെഡലുകളും സ്വർണ്ണ മെഡലുകളും നിർമ്മിച്ചെടുത്തത്. ഇലക്ട്രോണിക് വേസ്റ്റ് റീസൈക്ലിങിലൂടെ ഏകദേശം 32 കിലോഗ്രാം സ്വർണ്ണവും, 7700 പൗണ്ട് വെള്ളിയും 4850 പൗണ്ട് വെങ്കലവുമാണ് വേർതിരിച്ചെടുത്തത്.