കൊച്ചി: കംഫര്‍ട്ട് ടെക്നോളജി കമ്പനിയായ സ്കെച്ചേഴ്സ്, സ്കെച്ചേഴ്സ് ഫോമീസ് എന്ന പേരില്‍ എത് കാലാവസ്ഥയിലും യോജ്യമായപുതിയ ശേഖരം അവതരിപ്പിച്ചു. ദൈനംദിന വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ വിധം രൂപകല്പന ചെയ്തിട്ടുള്ള ചെരിപ്പുകളും ഷൂസുകളാണ് സ്കെച്ചേഴ്സ് ഫോമീസ് ശേഖരത്തിലുള്ളത്. എല്ലാ ദിവസവും സുഖപ്രദമായി ഉപയോഗിക്കാവുന്ന തരത്തില്‍ ഭാരം കുറഞ്ഞ ഇവിഎ ഫോം ഉപയോഗിച്ചാണ് പാദരക്ഷകളുടെ രൂപകല്പന. വാട്ടര്‍ ഫ്രണ്ട്ലി സവിശേഷതയുള്ളതിനാല്‍ വേനല്കാലത്തിന് പുറമേ മണ്‍സൂണ്‍ കാലത്തും ഇത് അനായാസം ധരിച്ചുനടക്കാം. വൃത്തിയാക്കാനും എളുപ്പമാണ്.
കുഷ്യന് കംഫര്‍ട്ട് ഫൂട്ട്ബെഡ്സാണ് മറ്റൊരു സവിശേഷത. തെരഞ്ഞെടുത്ത മോഡലുകളില്‍ കണ്‍വേര്‍ട്ടബിള്‍ ഹീല്‍ സ്ട്രാപ്പുകളും ഉണ്ട്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമുള്ള സ്കെച്ചേഴ്സ് ഫോമീസ് മോഡലുകള്‍ സ്കെച്ചേഴ്സ്.ഇന്‍, സ്കെച്ചേഴ്സ് റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയില്‍ ഇപ്പോള്‍ ലഭ്യമാണ്. പ്രാരംഭ വില 2,299 രൂപ.
ബ്രാന്‍ഡിന്റെ ആവിഷ്ക്കരണം പോലെ സ്കെച്ചേഴ്സ് എല്ലായ്പ്പോഴും സുഖസൗകര്യങ്ങള്ക്കായാണ് നിലകൊള്ളുന്നതെന്നും, തങ്ങളുടെ ഏറ്റവും പുതിയ കളക്ഷന്‍ സുഖപ്രദവും ആകര്‍ഷകവും വര്ണാഭമായതുമാണെന്നും സ്കേച്ചേഴ്സ് സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ രാഹുല്‍ വീര പറഞ്ഞു.