തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി എന്ന ചുരുക്കെഴുത്തും, ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതല്‍ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും, കര്‍ണ്ണാടകയുടേയും റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ച് വന്ന കെ എസ് ആര് ടി സി (K S R T C) എന്ന പേര് ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.
ട്രേഡ് മാര്‍ക്കിനായി വര്‍ഷങ്ങളായി കര്‍ണ്ണാടകയും കേരളവും നിയമയുദ്ധം നടത്തിവരുകയായിരുന്നു. ഒടുവില്‍ ട്രേഡ് മാര്‍ക്ക്സ് ആക്ട് 1999 പ്രകാരം കെ എസ് ആര് ടി സി എന്ന ചുരുക്കെഴുത്തും, എംബ്ലവും, ആനവണ്ടി എന്ന പേരും, കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് അനുവദിച്ച്, ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി.