തൃശൂര്‍: കോവിഡ് ചികിത്സക്ക് ആശ്വാസമായി ഗവ മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ പ്ളാന്റിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച മുതല്‍ തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ പി എം കെയര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ചാണ് പ്ളാന്റ് നിര്‍മ്മിച്ചത്.ഒരു മിനുട്ടില്‍ ശരാശരി 1000ലിറ്റര്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കാന് കഴിയും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്ലാന്റാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്. മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സക്ക് ഈ സംവിധാനം വലിയ സഹായകമാകും. മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ഇതിലൂടെ ലഭിക്കും.പ്ളാന്റിന്റെ ട്രയല്‍ റണ്‍ അടുത്തിടെ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ഗുണനിലവാര പരിശോധന കൂടി പൂര്‍ത്തിയായതോടെയാണ് പ്ളാന്റ് പ്രവര്‍ത്തനം തുടങ്ങിയത്.