25 ശതമാനം ജീവനക്കാരെ വെച്ച് മാത്രം ഓഫീസുകൾ പ്രവർത്തിക്കാം

സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ഓഫീസുകളുടെയും പ്രവർത്തനത്തിന് സംസ്ഥാന സർക്കാര് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് (മെയ് 4) മുതൽ 25 ശതമാനം മാത്രം ആളുകൾ ഓഫിസിൽ എത്തിയാൽ മതി. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം എന്ന സൗകര്യം ഉപയോഗപ്പെടുത്തണം.

അവശ്യ സർവീസുകൾക്ക് ഇന്ന് മുതലുള്ള നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ, ലാബുകൾ, ഫാർമസികൾ, ആരോഗ്യ സ്ഥാപനങ്ങൾ, പോസ്റ്റൽ സർവീസുകൾ, സ്വകാര്യ ട്രാൻസ്‌പോർട്ട് ഏജൻസികൾ, ഇന്റർനെറ്റ് സർവീസുകൾ തുടങ്ങിയവയ്‌ക്കാണ്‌ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.