തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ കോവിഡ് രോഗിയായ നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്റെ മൃതദേഹം കാണാനില്ലെന്ന് പരാതി. മൃതദേഹങ്ങൾ മാറിപ്പോയതാകാമെന്നാണ് സംശയം. പ്രസാദ് എന്ന പേരിലുള്ള മറ്റൊരാളുടെ മൃതദേഹം കൂടി മോർച്ചറിയിലുണ്ടായിരുന്നു. മൃതദേഹം മാറി സംസ്കരിച്ചതായാണ് വിവരമെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടെന്നും കാര്യങ്ങള്‍ പരിശോധിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. മോര്‍ച്ചറിയില്‍ മൃതദേഹം കൈകാര്യം ചെയ്തവര്‍ക്ക് പറ്റിയ പിഴവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.