ആലപ്പുഴ: ജില്ലയിലെ സ്വകാര്യ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലെ 25ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സക്കായി ജില്ല ഭരണകൂടം നേരത്തേ ഏറ്റെടുത്തിരുന്നു. ഇവിടെയുള്ള കോവിഡ് രോഗികള്‍ക്ക് ചികിത്സ, ഓക്‌സിജന്‍ ലഭ്യത, കരുതല്‍ ഓക്‌സിജന്‍ എന്നിവ ഉറപ്പാക്കുന്നതിനും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടങ്ങള്‍ക്കുമായാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചത്. ജില്ലയില്‍ 13 സ്വകാര്യ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കായി 13 എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരാണുള്ളത്.