കൊച്ചി: ഡോ. ആസാദ് മൂപ്പന്റെ അധ്യക്ഷതയില്‍ സോഷ്യല്‍ അഡ്വാന്‍സ്മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (സാഫി-SAFI)യുടെ പുതിയ കമ്മിറ്റി ചുമതലയേറ്റു. വൈസ് ചെയര്‍മാന്‍മാരായി പി.കെ. അഹമ്മദ്, ഡോ. പി.എ. ഇബ്രാഹിം ഹാജി, ട്രഷററായി സി.പി. കുഞ്ഞു മുഹമ്മദ്, ജനറല്‍ സെക്രട്ടറിയായി എം.എ. മെഹബൂബ്, ജോയിന്റ് സെക്രട്ടറിയായി ഡോ. അമീര്‍ അഹമ്മദും ചുമതലയേറ്റു. ഡോ. പി. മുഹമ്മദ് അലി ചെയര്‍മാന്‍ എമരിറ്റസ് ഓഫ് സാഫി ആയി തുടരും.
സാഫിയുടെ മുന്‍ ചെയര്‍മാനായ സി.എച്ച്. അബ്ദുല്‍ റഹീം പ്രസിഡന്റായും, അമീര്‍ അഹമ്മദ്, ഡോ. അബ്ദുല്‍ സലാം അഹമ്മദ്, കെ.വി. അബ്ദുല്‍ അസീസ്, ഇസെഡ് ഖദീജ, മുഹമ്മദ് അലി എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും സാഫി മിഷന്‍ 2030 പരിവര്‍ത്തന സമിതിയെയും ഇതോടൊപ്പം തെരഞ്ഞെടുത്തു.
സമുദായത്തിന്റെ വിദ്യാഭ്യാസ, നേതൃത്വ ശാക്തീകരണം ഉറപ്പുവരുത്തുക എന്ന ദീര്‍ഘ വീക്ഷണത്തോടെ 2001 ലാണ് സാഫി സ്ഥാപിതമായത്. വിശാലമായ വാഴയൂര്‍ കാമ്പസിലെ മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നിലവില്‍ 1500 വിദ്യാര്‍ത്ഥികളുള്‍ക്കൊള്ളുന്ന 12 ബിരുദതല കോഴ്സുകളും, 6 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും നല്‍കിവരുന്നു.