നിഴല്‍ വെള്ളിയാഴ്ച തിയേറ്ററുകളില്‍

എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും നയന്‍താരയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം നിഴല്‍ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്.

ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തുമ്പോള്‍ ഷാര്‍മിള എന്ന കഥാപാത്രമായി നയന്‍സും എത്തുന്നു. എസ്. സഞ്ജീവിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.