കൊച്ചി, മാര്‍ച്ച് 30, 2021: 1998ല്‍ സ്ഥാപിതമായ, സ്വര്‍ണ്ണ വായ്പാ മേഖലയിലെ പ്രധാന നോണ്‍-ഡെപ്പോസിറ്റ് ടേക്കിംഗ് എന്‍ബിഎഫ്സിയായ മുത്തൂറ്റ് മിനി ഫിനാന്‍സേഴ്സ് ലിമിറ്റഡ് (എംഎംഎഫ്എല്‍) അതിന്റെ 1000 രൂപ മുഖവിലയുള്ള സെക്യൂര്‍ഡ്, നോണ്‍ സെക്യൂര്‍ഡ് ഡിബഞ്ചറുകളുടെ (‘എന്‍സിഡി’) പബ്ലിക് ഇഷ്യൂവിന് തുടക്കം കുറിച്ചു.
14-മത് എന്‍സിഡി ഇഷ്യുവിലൂടെ ആകെ 125 കോടി രൂപയാണ് സമാഹരിക്കുന്നത്. 125 കോടി രൂപയുടെ അധിക സമാഹരണ ഓപ്ഷന് ഉള്‍പ്പെടെ മൊത്തം 250 കോടി രൂപ വരെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. 14-മത് എന്‍സിഡി ഇഷ്യൂവില്‍ എന്‍സിഡികളുടെ സബ്സ്ക്രിപ്ഷനായി വിവിധ ഓപ്ഷനുകളിലായി പ്രതിവര്‍ഷം 9.00% മുതല്‍ 10.25% വരെയുള്ള കൂപ്പണ്‍ നിരക്കുകളില്‍ വരുമാനം വാഗ്ദാനം ചെയ്യുന്നു, 14-മത് ഇഷ്യൂ 2021 മാര്‍ച്ച് 30-ന് ആരംഭിച്ച് 2021 ഏപ്രില്‍ 23-ന് അവസാനിക്കും. നേരത്തേ അവസാനിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്.
2020 സെപ്റ്റംബര്‍ 30ലെ കണക്കു പ്രകാരം എംഎംഎഫ്എല്ലിന് 3,69,019 സ്വര്‍ണ്ണ വായ്പ അക്കൗണ്ടുകളുണ്ടായിരുന്നു, പ്രധാനമായും ഗ്രാമീണ, അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ നിന്നുള്ളവയാണ് ഇത്. മൊത്തം വായ്പകളുടെയും അഡ്വാന്‍സിന്റെയും 97.27% വരുന്ന 1825.55 കോടി രൂപയുടെ ബിസിനസ്സ് ഇതിലൂടെയാണ് നടന്നത്. 2020 സെപ്റ്റംബര്‍ 30ന് അവസാനിച്ച ആറുമാസക്കാലയളവില്‍ അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.59 % ആയിരുന്നു. 1.34 % അറ്റ നിഷ്ക്രിയ ആസ്തികള്‍ റിപ്പോര്‍ട്ട് ചെയ്ത 2020 മാര്‍ച്ചിനെ അപേക്ഷിച്ച് ഇത് കുറവാണ്.
നൈനാന് മത്തായി മുത്തൂറ്റ് 1887ല്‍ സ്ഥാപിച്ച ഒരു കുടുംബ ബിസിനസ്സ് സ്ഥാപനത്തിന്റെ ഭാഗമായിരുന്ന കമ്പനിക്ക് ഇപ്പോള്‍ ചെയര്‍വുമണും മുഴുസമയ ഡയറക്ടറുമായ നൈസി മാത്യുവും മാനേജിംഗ് ഡയറക്ടറായ മാത്യു മുത്തൂറ്റും നേതൃത്വം നല്കുന്നു. ഇഷ്യുവിന് കീഴില്‍ വാഗ്ദാനം ചെയ്യുന്ന എന്‍സിഡികളുടെ ഓരോ ഓപ്ഷനുകളുടെയും നിബന്ധനകള്‍ താഴെ നല്കിയിരിക്കുന്നു:
ഇഷ്യുവിലൂടെ സമാഹരിക്കുന്ന തുക, വായ്പാ ധനസഹായ വിതരണം, കമ്പനി കടം എടുത്തിട്ടുള്ള മുതലിന്റെയും പലിശയുടെയും തിരിച്ചടവ്/പ്രീപേയ്മെന്റ് എന്നിവയ്ക്കായും (കുറഞ്ഞത് 75%) ബാക്കി (25% വരെ) പൊതുകോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായും വിനിയോഗിക്കും.
വാഗ്ദാനം ചെയ്യുന്ന സെക്യൂര്‍ഡ്, അണ്‍സെക്യൂര്‍ഡ് എന്‍സിഡികള്‍ 2021 മാര്‍ച്ച് 25ലെ പ്രോസ്പെക്ടസ് വഴി ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യുന്നതാണ്.
ഇഷ്യൂവിന്റെ ലീഡ് മാനേജര്‍ വിവ്രോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡാണ്.വിസ്ട്ര ഐടിസിഎല്‍ (ഇന്ത്യ) ലിമിറ്റഡ് ഡിബഞ്ചര്‍ ട്രസ്റ്റിയും ലിങ്ക് ഇന്‍ടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഇഷ്യുവിന്റെ രജിസ്ട്രാറുമാണ്.