ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരി ഒരുക്കുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിൽ ചേരുവാൻ അവസരമൊരുങ്ങുന്നു. ഫിറ്റ്നസ് ട്രെയിനർ/ജിം ട്രെയിനർ/ഫിറ്റ്നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്സിന് കേന്ദ്ര സർക്കാരിന്റെ എൻ.എസ്.ഡി.സി വഴിയുള്ള നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിം വർക്ക് ലെവൽ-4ന്റെ അംഗീകാരണമാണുള്ളത്. 150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ ചേരുവാൻ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്സിനോടനുബന്ധിച്ചു മികച്ച ഇന്റേൺഷിപ് സൗകര്യവുമുണ്ട്. ഫീസ്: 13,100/-മാത്രം. വിശദവിവരങ്ങൾക്കും കോഴ്സിൽ ചേരുവാനും വിളിക്കുക 9495999643